ഇനിയും കൂലി കിട്ടാതെ തിരഞ്ഞെടുപ്പ് കരാർ തൊഴിലാളികൾ
തൃക്കാക്കര :കഴിഞ്ഞ ലോക് സഭാ
തിരഞ്ഞെടുപ്പ് കാലത്ത് രാപകൽ പണിയെടുത്ത കരാർതൊഴിലാളികൾചില്ലിക്കാശ് കൂലി കിട്ടാതെ വലയുന്നു. വാഹനം, പന്തൽകരാറുകാർക്ക് മാത്രമല്ല വീഡിയോ ഗ്രാഫർ മാർക്കും മാസം നാല് കഴിഞ്ഞിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. . കേന്ദ്ര ഫണ്ടിൽ നിന്നാണ് ഇവർക്കുള്ള തുക സംസ്ഥാന സർക്കാർ വഴി വിതരണം ചെയ്യേണ്ടത് എന്നാൽ ഇത് വരെയും കരാർ തുക വിതരണം ചെയ്യാൻ ഇലക്ഷൻ വിഭാഗം തയ്യാറായിട്ടില്ല. കേന്ദ്ര ഇലക്ഷൻ വിഭാഗംതുകനൽകിയിട്ടുംസംസ്ഥാനം അകാരണമായി തടഞ്ഞു വെച്ചെന്നാണ് പരാതി. സർക്കാർ ജീവനക്കാരുടെ ഓണം ആനുകൂല്യം നൽകാൻ വേണ്ടി ധനകാര്യവകുപ്പ് ഫണ്ട് വൈകിക്കുകയാണെ
ന്നാണ് കരാറുകാർക്ക് ലഭിച്ച വിവരം.55 ലക്ഷം രൂപയാണ് കരാർ എടുത്ത വീഡിയോഗ്രാഫർ മാർക്ക് മാത്രം നൽകാനുള്ള തുക. പന്തൽ , വാഹനം , ഭക്ഷണം എന്നീ വിഭാഗങ്ങളെകൂടി കൂട്ടിയാൽ ഏതാണ്ട് മൂന്നു കോടി രൂപ എറണാകുളം ജില്ലയിൽ മാത്രം കുടിശികവരും.തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ശേഷം ബില്ല് തന്നാൽ മതിയെന്നാണ് ഉദ്യോഗസ്ഥർഅറിയിച്ചത്.എന്നാൽ ബില്ല് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല.എന്നാൽ സി ഡിറ്റ് , കെൽട്രോൺ എന്നീ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ടതിരഞ്ഞെടുപ്പ് ഫോട്ടോഗ്രാഫർമാരുടെ മുഴുവൻ തുകയും കഴിഞ്ഞ മാസം തന്നെ വിതരണം ചെയ്തു
സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഇക്കാര്യമുന്നന്നയിച്ച് ധനമന്ത്രി തോമസ് ഐസകിനെ തിരുവനന്തപുരത്ത് കണ്ടിരുന്നുവെങ്കിലും ഫലമില്ല.
ഓണത്തിന് സമരം
സർക്കാർ നടപടിക്കെതിരെ ഓണത്തിന് സമരം നടത്താൻ കരാർ തൊഴിലാളികൾ തീരുമാനിച്ചു.ചരൽ ചോറും ചെളി സാമ്പാറും കഴിച്ച് പ്രതിഷേധിക്കും. എറണാകുളത്തുള്ള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ഓണത്തിന് മുമ്പ് പണം തന്നില്ലെങ്കിൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാവും. മനപൂർവ്വം ഫണ്ട് വൈകിക്കുകയാണെന്ന് കരുതുന്നു
ഫിജോയ് ജോസഫ്
ഫോട്ടോഗ്രഫി സംഘടന ജില്ലാ ട്രഷറർ
കരാർ തൊഴിലാളികൾക്ക് കിട്ടാനുള്ളത് 3കോടി
മുൻകാലങ്ങളിൽ ഒരുമാസത്തിനുള്ളിൽ വിതരണം ചെയ്തു