accident
സത്രക്കുന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞ നിലയിൽ

അഞ്ച് ഇരുചക്രവാഹനങ്ങൾതകർന്നു

മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് നഗരത്തിലെ സത്രക്കുന്നുമലയുടെ ഒരു ഭാഗം ഇടി‌ഞ്ഞു. താഴെ റോഡിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങൾതകർന്നു. നഗരത്തിലെ കച്ചേരിത്താഴം കാവുംപടി റോഡിൽ വിജിലൻസ് കോടതിക്കുസമീപമാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെകുന്നിടിഞ്ഞുവീണത്. രാവിലെ ആറ് മണിമുതൽ തന്നെ ഇൗ ഭാഗത്ത് വാഹനങ്ങൾപാർക്ക് ചെയ്ത് തുടങ്ങും. ഇങ്ങനെ പാർക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
.കുന്നിന്റെ ഓരത്ത്പല മരത്തിന്റേയും വേരുകൾ മണ്ണിൽ നിന്ന് ബന്ധമറ്റ നിലയിലാണ് നിൽക്കുന്നത്. . താഴ്ഭാഗത്തുകൂടികടന്നുപോകുന്ന കച്ചേരിത്താഴം - കാവുംപടി റോഡിന്റെ ഓരത്ത് മല കുതിർന്ന് ഇടിയാവുന്ന അവസ്ഥയിൽ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി . ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷകാലത്ത് മരങ്ങൾ റോഡിലേക്ക് മറിഞ്ഞ് വീണ് അപകടങ്ങൾ സൃഷ്ടിച്ചിരുന്നു. ഇലക്ട്രിക് ലെെനുകൾ കടന്നുപോകുന്നതും ഇതിലൂടെയാണ് .. മൂവാറ്റുപുഴയിലെ വിവിധകോടതികളിൽ എത്തുന്ന കക്ഷികളുടേയും അഭിഭാഷകരുടേയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്.മൂവാറ്റുപുഴആർ ഡി ഒ അനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് എൻജിനിയറോടും ജിയോളജി വകുപ്പിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. പാർക്കിംഗ് ഒഴിവാക്കുവാൻ പൊലീസിനോട് നിർദ്ദേശിച്ചു. തിങ്കളാഴ്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല പരിശോധനനടത്തിയേക്കും.

സത്രം കുന്ന്

നഗരത്തിലെ മൂന്നു പ്രധാന കുന്നുകളിൽ ഒന്നാണ് സത്രം കുന്ന് . കുന്നിന്റെ ഒരുഭാഗത്ത് വിജിലൻസ് കോടതി, മറുഭാഗത്ത് ഗവണ്മെന്റ് ടി ടി സി സെന്റർ , എൽ പി സ്ക്കൂൾ, ഡി ഇ ഒ ഓഫീസ് എന്നിവസ്ഥിതിചെയ്യുന്നു. റോഡിൽ നിന്ന് 25 അടിയോളം ഉയരമുള്ള കുന്നിന്റെ ഓരത്ത് നിരവധി വൃക്ഷങ്ങൾനിൽക്കുന്നു

സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യം അവഗണിച്ചു

മരങ്ങൾ വീഴാവുന്ന നിലയിൽ