salim
സലിം

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവർ എടവനക്കാട് വാച്ചാക്കൽ നെച്ചുപറമ്പിൽ സലിമിനെ (47) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്‌തു. സ്പെഷ്യൽക്ലാസ്‌ കഴിഞ്ഞ് വൈകിട്ട് എറണാകുളത്തു നിന്ന് വടുതലയിലെ വീട്ടിലേക്ക് ഓട്ടോയിൽ യാത്രചെയ്യവേ ഇയാൾ കുട്ടിയെ മാജിക്ക് കാണിച്ച് വരുതിയിലാക്കി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കടന്നുപിടിക്കുകയായിരുന്നു. പെട്ടെന്നുള്ള പ്രവൃത്തിയിൽ പതറിയെങ്കിലും വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ കൂട്ടി നോർത്ത് പൊലീസ് സ്‌റ്റേഷനിലെത്തി മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സലിം പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോകുറ്റം ചുമത്തി. എസ്.ഐ. അനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.