മൂവാറ്റുപുഴ: വിശ്വകർമ്മ സർവ്വീസ് സൊസെെറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബർ 17ന് നടക്കുന്ന വിശ്വകർമ്മ ദിനാഘോഷത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്ഥാപക ദിനമായ 26ന് താലൂക്ക് യൂണിയൻ പരിധിയിൽ 50 കേന്ദ്രങ്ങളിൽ പതാക ഉയർത്തുമെന്ന് പ്രസിഡന്റ് കെ.കെ.ദിനേശൻ അറിയിച്ചു.