കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന് വല്ലാർപാടം രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ പ്രളയബാധിതർക്കായി ഡി.പി വേൾഡ് നിർമ്മിച്ച 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കും. 10.30ന് എം.ജി റോഡ് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ നോർക്ക റൂട്ട്സിന്റെ മേഖലാതല സർട്ടിഫിക്കേഷൻ അറ്റസ്റ്റേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 11ന് കാക്കനാട് അത്താണിയിൽ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കെട്ടിടം ഉദ്ഘാടനം. 2.30ന് വടക്കേക്കരയിൽ മൂത്തകുന്നം ക്ഷേത്രമൈതാനിയിൽ പ്രളയബാധിതർക്കുള്ള 600 വീടുകളുടെ താക്കോൽദാനം, നാലിന് എറണാകുളം ഭാരത് ഹോട്ടലിൽ ഡി. ബാബുപോൾ അനുസ്മരണം. അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ എം.എം. ലോറൻസിന് നവതി ആദരം ചടങ്ങ് എന്നിവയിൽ പങ്കെടുക്കും.