മൂവാറ്റുപുഴ: മാേട്ടോർ വാഹന വകുപ്പിൽ വാഹൻ സംവിധാനം മുഖേന വാങ്ങിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇൗ മാസം 27-നകം രജിസ്റ്റർ ചെയ്യണം. 27 ന് ശേഷം സ്ഥിരം രജിസ്ട്രേഷൻ നേടാത്ത വാഹനങ്ങൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. വാഹൻ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സീരിസുകളിലേയും 1മുതൽ 500 വരെ നമ്പറിലെ വാഹനങ്ങളുടെ എല്ലാ സേവനങ്ങളും 27 മുതൽ നിർത്തിവെക്കും. സെപ്തംബർഏഴി​നുശേഷം പരിവാഹൻ പോർട്ടിലൂടെ രജിസ്ട്രേഷൻ നമ്പർ ഒന്ന് മുതൽ 500 വരെയുള്ള എല്ലാ സീരിസ് വാഹനങ്ങളുടേയും സർവ്വീസുകൾ പുനരാരംഭിക്കുമെന്നും ആർ ടി ഒ അറിയിച്ചു.