കൊച്ചി:സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഇടപ്പള്ളിയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സെപ്തംബർ 1മുതൽ പ്രവർത്തനം ആരംഭിക്കും. റെയിൽവേ സ്റ്റേഷൻ, ലുലു മാൾ, അമൃത ആശുപത്രി എന്നിവയ്ക്ക് സമീപമാണ് ഹോസ്റ്റൽ. സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കും വിദ്യാർത്ഥിനികൾക്കും പ്രവേശനം നൽകും. താത്പര്യമുള്ളവർ പനമ്പിള്ളി നഗറിലെ എറണാകുളം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04842314179