അങ്കമാലി: അങ്കമാലി നഗരസഭയും കുടുംബശ്രീ പ്രവർത്തകരും ജീവനക്കാരും ചേർന്ന് സമാഹരിച്ച രണ്ട് ലക്ഷത്തിൽപരം രൂപയുടെ വിവിധ ഉത്പന്നങ്ങൾ ദുരന്തമേഖലയായ വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിന് കൈമാറി. നഗരസഭ ചെയർപേഴ്സൺ എം എ ഗ്രേസിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി, കൗൺസിലർമാരായ ലീല സദാനന്ദൻ, ലേഖ മധു, സിനിമോൾ മാർട്ടിൻ, കെ.എം.സി.എസ്.യു നേതാക്കളായ കെ.വി. സതീശൻ, എം.പി. സേതുമാധവൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈലജ തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു.