കൊച്ചി: പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗണേശോത്സവ പരിപാടികൾ വെട്ടിച്ചുരുക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അഖിലഭാരത ഹിന്ദു മഹാസഭ ഭാരവാഹികൾ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. അദ്ധ്യക്ഷൻ സ്വാമി ദത്താത്രേയ സായിസ്വരൂപ് നാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാജഗോപാൽ, ജില്ലാ പ്രസിഡന്റ് സന്തോഷ്‌കുമാർ, സ്വാമി ആദിത്യസ്വരൂപാനന്ദ, ജനറൽ സെക്രട്ടറി കെ. അഭിനന്ദ്, സെക്രട്ടറി ബിജു കെ.കെ തുടങ്ങിയവർ സംസാരിച്ചു.