കൊച്ചി കെ.എസ്.ഇ.ബി എറണാകുളം സർക്കിൾ ആഫീസ് പരിധിയിൽ നിന്നും പ്രളയാനന്തര വൈദ്യുതി പുന:സൃഷ്ടി പ്രവർത്തനത്തിന് കണ്ണൂർ ജില്ലയിലെ ആറളം ഫാം , ഇരിക്കൂർ പ്രദേശങ്ങളിൽ പോയ മിഷൻ റീ കണക്ട് 2019 ടീം അംഗങ്ങൾ ആയിട്ടുള്ളവരിൽ നിന്നും മട്ടാഞ്ചേരി ഇലക്ടിക്കൽ ഡിവിഷനിലെ 10 അംഗങ്ങളെ ആദരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഷീബ .പി അദ്ധ്യക്ഷയായ ചടങ്ങിൽ എറണാകുളം ഡെപൂട്ടി ചീഫ് എൻജിയർ ആനന്ദ് .എസ്.ആർ ഉപഹാരം നൽകി ആദരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനീയർ, മറ്റ് ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ സ്വാല. എൽ, ജയ ടി.എസ്, തോമസ് പി ജോർജ്ജ് , അലക്സ് ആന്റണി, സന്തോഷ് സി.പി, ബിലാൽ, വി.പി. മിത്രൻ , ത്രിപുടി ജയൻ, ബിജു, രതീഷ്, ബ്രൈറ്റ് സൺ ജൂഡ് എന്നിവർ സംസാരിച്ചു.