malinyam
ടി​പ്പറി​ൽ നി​ന്ന് വീണ മാലിന്യം ഫയർ ഫോഴ്സ് കഴുകി കളയുന്നു

കിഴക്കമ്പലം:ടോറസ് ടിപ്പറിൽ കൊണ്ട് പോയ രാസ മാലിന്യം പെരിങ്ങാലക്ക് സമീപം റോഡിൽ വീണു. കടുത്തദുർഗന്ധം മൂലം സമീപ വാസികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി​..ചിലർഛർദ്ദിച്ചു.ഫയർ ഫോഴ്സെത്തി റോഡു കഴുകി .

കറുത്ത നിറത്തിൽ മാലിന്യം റോഡിൽപരന്നു. മഴയുള്ളതിനാൽ മാലിന്യം പരിസരത്തെകിണറിലേക്ക് വ്യാപിക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ടിപ്പറിൽ നിന്നും രാസമാലിന്യം റോഡിൽ ചാടിയിരുന്നു .അന്നും ദുർഗന്ധം ശക്തമായിരുന്നു. കരാറടിസ്ഥാനത്തിൽ ശേഖരിക്കുന്ന രാസമാലിന്യം അമ്പലമേട് എഫ് .എ.സി.ടിയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ യൂണി​റ്റിലേയ്ക്ക് കൊണ്ട് പോകുന്നതിനിടയിലാണ് റോഡിൽ വീണത്.