messi

കൊച്ചി: കാമറൂൺ സ്ട്രൈക്കർ റാഫേൽ എറിക്ക് മെസി ബൗളി കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തി. 27വയസുകാരനായ മെസി 2013ൽ എഫ്.എ.പി യൗണ്ടേയിലാണ് കരിയർ ആരംഭിച്ചത്. തുടർന്ന് എ.പി.ഇ.ജെ.ഇ.എസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യൗണ്ടേ, എന്നീ ടീമുകളിൽ കളിച്ചു. 2016ലെ കാമറൂണിയൻ കപ്പ് നേടിയ എ.പി.ഇ.ജെ.ഇ.എസ് അക്കാഡമി ടീമിൽ അംഗമായിരുന്നു. ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14 ഗോളുകൾ നേടി. കാമറൂൺ ദേശീയ ടീമിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ചൈനീസ്, ഇറാനിയൻ ലീഗുകളിലും കളിച്ചിട്ടുണ്ട്.