കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ശ്രീനാരായണ ധർമ്മപ്രചാരക പഠനക്ലാസിന്റെ ഇരുപത്തൊന്നാമതു ‌ ക്ലാസ് ഇന്ന് രാവിലെ 10ന് യൂണിയൻ മന്ദിര ഹാളിൽ നടക്കും. ആചാര്യൻ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ക്ലാസ്‌ നയിക്കും. പഠിതാക്കൾ രാവിലെ 9.45 ന് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കോഴ്സ് കോ-ഓർഡിനേറ്റർ വി.കെ. കമലാസനൻ എന്നിവർ അറിയിച്ചു.