മരട്: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി.എസ്.എസ്) തൃപ്പൂണിത്തുറ മണ്ഡലം കൺവെൻഷൻ ഇന്ന് 4ന് മരട് മൂത്തേടം പാരിഷ് ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പീറ്റർ ആഞ്ചല അദ്ധ്യക്ഷത വഹിക്കും. മരട് ജോസഫിനെ ചടങ്ങിൽ ആദരിക്കും. വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിക്കും.