കൊച്ചി: തപാൽ വകുപ്പിനെ അഞ്ച് കമ്പനികളായി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ പ്രക്ഷോഭം നടത്തി. എറണാകുളം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി സി.ബി. ദേവദർശൻ ഉദ്‌ഘാടനം ചെയ്യും. കൺവീനർ വി.ആർ. അനിൽകുമാർ, മൃദുൽ എൻ .മണി തുടങ്ങിയവർ സംസാരിച്ചു.