kklm
കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ പി പരിശോധനാ സമയം ഉയർത്തും

കൂത്താട്ടുകുളം:നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ .പി പരിശോധനാ സമയംഎട്ട് വരെയാക്കി കൂട്ടും. എൻആർഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി ശനിയാഴ്ച ആശുപത്രി സന്ദർശിച്ചു. ഒരു ഡോക്ടറെ കൂടി അധികമായി നിയമിക്കും അത്യാധുനിക ലാബ് സംവിധാനം ആരംഭിക്കും.ഫാർമസിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പ്രവർത്തന സമയം എട്ട് വരെയാക്കും. യോഗത്തിൽ നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രാഹം, ആരോഗ്യ സമിതി ചെയർമൻ സണ്ണി കുര്യാക്കോസ്, എംപിഐ ഡയറക്ടർ ഷാജു ജേക്കബ്,
മെഡിക്കൽ ഓഫീസർ ഡോ.വി എസ് സ്വരാജ്, എം ആർ സുരേന്ദ്രനാഥ്, എ കെ ദേവദാസ് എന്നിവർ പങ്കെടുത്തു. ആശുപത്രി നവീകരണ പദ്ധതികൾ പുരോഗമിക്കുന്നതനുസരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ആരംഭിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.