മൂവാറ്റുപുഴ:നിർമ്മല പബ്ലിക് സ്ക്കൂളിൽ നടന്ന ഷിൻബൂക്കാൻ കരാട്ടേയുടെ 9-ാമത് ഇന്റർനാഷണൽ സ്ക്കൂൾ ചാമ്പ്യൻ ഷിപ്പ് സ്ക്കൂൾ വെെസ് പ്രിൻസിപ്പൽ ഫാ. ജോസഫ് പോനോത്ത് ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാർഡ് ജേതാവ് തോമസി​നെ ആദരിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം സന്ദേശം നൽകി. ഫാ. ജോസഫ് എവുമായിൽ സമ്മാനദാനം നിർവ്വഹിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ ആൽവി തോമസ് ., സെൻസായി ഷാജഹാൻ എന്നി​വർ സംസാരിച്ചു. ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയ സ്ക്കൂളുകൾക്കുള്ള ട്രോഫി ഫാ. മാത്യുമുണ്ടയ്ക്കൽ സമ്മാനിച്ചു.