കൊച്ചി: കൊച്ചിൻ ജിംനേഷ്യത്തിന്റെ 75- ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാ - പുരുഷ വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ കൊച്ചിൻ ജിംനേഷ്യം ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. തുടർച്ചയായ ഇരുപതാം തവണയാണ് ഈ നേട്ടം.