കൊച്ചി : അയ്യൻകാളി ജയന്തി ദിനത്തിൽ സെൽഫ് ഫിനാൻസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സെൽഫ് ഫിനാൻസ് ആൻഡ് അൺ എയ്ഡഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. അരുൺ അറിയിച്ചു. അയ്യൻകാളി ജയന്തി ദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷന്റെ തീരുമാനം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന കേരളത്തിന്റെ ഇതിഹാസപുരുഷനായ അയ്യങ്കാളിയോടുള്ള ആദരസൂചകമായിട്ടാണ് ആ ദിവസം ഗവൺമെന്റ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തീരുമാനം നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും ഇവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുവാൻ കേരള ഗവൺമെന്റും വിദ്യാഭ്യാസവകുപ്പും തയ്യാറാകണമെന്നും എൻ. അരുൺ ആവശ്യപ്പെട്ടു.