ഫോർട്ടുകൊച്ചി : കൊച്ചി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ബിൻ വിതരണം നടത്തി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. പ്രതിഭാ അൻസാരി, ആർ. രാജി, ഗ്രേസി ജോസഫ്, പി.എം. ഹാരിസ്, ഷൈനി മാത്യു, കെ.ജെ. ആന്റണി, എസ്.ആർ. അനു, ടി.കെ. അഷറഫ്, ബിന്ദു ലെവിൻ തുടങ്ങിയവർ സംബന്ധിച്ചു.