കൊച്ചി: ആർത്തവത്തിന്റെ രാഷ്ട്രീയമെന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടക്കും. സാമൂഹ്യ പ്രവർത്തക ഡോ. എ.കെ ജയശ്രീ ചലച്ചിത്രതാരം അനാർക്കലി മരിക്കാർക്ക് പുസ്തകം കൈമാറി പ്രകാശിപ്പിക്കും. കെ. അജിത, ഡോ. രേഖാരാജ്, പി. ഗീത, അഡ്വ.ബി. ഭദ്രകുമാരി, പ്രൊഫ. ഉഷാകുമാരി, ജോളി ചിറയത്ത്, ഷൈന പി.എ, സുൽഫത്ത്, വി.സി ജെന്നി, അഡ്വ. കെ. നന്ദിനി തുടങ്ങിയവർ പങ്കെടുക്കും. വി.എം ഗിരിജ പുസ്തകം പരിചയപ്പെടുത്തും.