nblm-
നായരമ്പലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷാംഗങ്ങൾ നടത്തിയ കുത്തിയിരിപ്പ് സമരം

വൈപ്പിൻ : നായരമ്പലം പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. രണ്ട് മാസമായി പഞ്ചായത്ത് കമ്മിറ്റി യോഗം കൂടാറില്ലെന്നും പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനം സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപിച്ചായിരുന്നു സമരം. പ്രതിപക്ഷാംഗങ്ങളായ ജോബി വർഗീസ്, കെ.സി. പരമേശ്വരൻ, അനിത തോമസ്, മേരി ജേക്കബ്, ജോയ്‌സി തോമസ്, ജെസി ഷിജു എന്നിവർ പങ്കെടുത്തു.