എടവനക്കാട് ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി
വൈപ്പിന്‍ : എടവനക്കാട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് കെ യു ജീവന്‍ മിത്ര ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ടി എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ ജെ ആല്‍ബി , ദാസ് കോമത്ത്, ഒ ബി സന്തോഷ് , ഷിജോയ് സേവ്യര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ബെന്നി, ബാങ്ക് സെക്രട്ടറി സി എസ് ഷാജി എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരിതമേഖലയായ കവളപ്പാറയില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി പത്തു ലക്ഷം രൂപയുടെ ഫണ്ട് സമാഹരണം ബാങ്ക് പ്രസിഡന്‍റ് ഉത്ഘാടനം ചെയ്തു.