കൊച്ചി: ക്രെഡായ് (ദി കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ) അവതരിപ്പിക്കുന്ന 28ാമത് പ്രോപ്പർട്ടി എക്‌സ്‌പോ കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിന് സമാപിക്കും. രാവിലെ 10 മുതലാണ് പ്രവേശനം. കൊച്ചിയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്‌സ്‌പോയിൽ കൊച്ചിയിലെ മുപ്പതോളം പ്രമുഖ ബിൽഡർമാർ അവരുടെ നൂറിലേറെ പ്രോപ്പർട്ടികളുമായി പങ്കെടുക്കുന്നുണ്ട്.