ഞാറക്കല്‍ ബന്തര്‍ കനാല്‍ റോഡ് അപകടത്തില്‍
വൈപ്പിന്‍ : ഞാറക്കല്‍ പള്ളി പാലത്തില്‍ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ബന്തര്‍ കനാല്‍ റോഡിന്‍റെ സമീപത്തു കൂടി കടന്നു പോകുന്ന റോഡ് അപ്കടതിലായിട്ട് നാളുകളേറെയായി. കനാലിന്‍റെ കല്‍കെട്ടുകള്‍ കരിങ്കല്ലുകള്‍ ഇളകി താഴേക്ക് ഇരുന്ന് വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അങ്ങാടി റോഡില്‍ നിന്ന് തിരിയുന്നിടത്തും പള്ളി പാലത്തിന് സമീപം അപ്പ്രോച്ച് റോഡ് ഇടിഞ്ഞ് താഴ്ന്നു നാലു കുഴികളും രൂപപ്പെട്ടിട്ടുണ്ട്. അങ്ങാടി റോഡ് തീരുന്നിടത്താണ് ഏറ്റവും അപകടം. നിരവധി സ്വകാര്യ വാഹനങ്ങളും സ്കൂള്‍ വാഹനങ്ങളും ഓട്ടോറിക്ഷകളും പോകുന്ന റോഡാണിത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുത്താല്‍ പോലും അപകടം വരാവുന്ന സ്ഥിതിയാണ്. റോഡ് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് കോണ്‍ഗ്രസ്സ് ഞാറക്കല്‍ മണ്ഡലം പ്രസിഡന്‍റ് സാജു മാമ്പിള്ളി ആവശ്യപ്പെട്ടു.