gracy50
ഗ്രേയ്‌സി

അങ്കമാലി : ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു .കിടങ്ങൂർ പാറേക്കാട്ടിൽ പൗലോസ് ഭാര്യ ഗ്രേയ്‌സി ( 50 ) യാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവനോടൊപ്പം വീട്ടിൽ പോകവേ മഞ്ഞപ്ര റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെ കുഴിയിൽ വീണ ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു .തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് 7.30 ഓടെ മരച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .ഇന്ന് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ .അങ്കമാലി ചിറ്റിനപ്പിള്ളി കുടുംബാംഗമാണ്.
മക്കൾ : ടന്റോ ,ജോസഫ് (ഗ്രീൻ കേരള ഷാരോൺ അങ്കമാലി )