കൊച്ചി: വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷൻ നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ പത്താം പീയൂസ് പ്രോവിൻസിന്റെ സഹകരണത്തോടെ 'ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ: കർമല കേരളവും വരാപ്പുഴ അതിരൂപതയും' എന്ന കൊളോക്വിയം നാളെ (ആഗസ്റ്റ് 26ന്). എറണാകുളം സെമിത്തേരിമുക്ക് കാർമൽ ഹാളിൽ രാവിലെ 10 ന് കേരള പൊലീസ് മുൻ ഡയറക്ടർ ജനറൽ ഡോ. അലക്‌സാണ്ടർ ജേക്കബ് ഏകദിന വിചാരസദസ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷനാകും.