കളമശേരി: എസ്.എൻ.ഡി.പി യോഗം 213ാം നമ്പർ വടകോട് കങ്ങരപ്പടി ശാഖ അഡ്മിനിസ്‌ട്രേറ്റർമാരായി യോഗം കൗൺസിലർമാരായ ഷീബ ടീച്ചർ, പി.കെ. പ്രസന്നൻ (മുകുന്ദപുരം) എന്നിവർ ചുമതലയേറ്റു. യോഗം കൗൺസിൽ തീരുമാനത്തെ തുടർന്നാണ് ഇരുവരും ചുമതലയേറ്റത്. ഇതോടനുബന്ധിച്ച് ശാഖാ ഹാളിൽ നടന്ന യോഗത്തിൽ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഷീബ ടീച്ചർ സംസാരിച്ചു. ശാഖാ പ്രസിഡന്റായിരുന്ന കെ.ആർ. സുനിൽ സ്വാഗതവും ഗംഗാധരൻ പൊക്കോടത്ത് നന്ദിയും പറഞ്ഞു. ഇരുവർക്കും ശാഖാംഗങ്ങൾ സ്വീകരണവും നൽകി.