ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ആലുവ അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റ് ആലുവ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നാടും നഗരവും ഇളക്കി ഇരുചക്ര വിളംബരറാലി നടക്കും.

രാവിലെ ഒമ്പതിന് തോട്ടക്കാട്ടുകര ശാഖയിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർ കെ.കെ. മോഹനൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് അനിത്ത് മുപ്പത്തടം, നിബിൻ നൊച്ചിമ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മേഖലകളായി തിരിഞ്ഞ് ഇരുചക്ര വാഹനറാലി നടക്കും. തെക്കൻ മേഖലാറാലി വൈകിട്ട് ഏഴിന് ആലുവ ടൗൺ ശാഖയിലും വടക്കൻ മേഖലാ റാലി വൈകിട്ട് ഏഴിന് ചെങ്ങമനാട് ശാഖയിലും സമാപിക്കും.