ksktu
കെ എസ് കെ ടി യു മൂവാറ്റുപുഴ ഏരിയാ സമ്മേളനം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു..ടി.എൻ. മോഹനൻ, കെ.പി.പരീത്, കെ.പി. രാമചന്ദ്രൻ , കെ.എസ്.റഷീദ്, വി.എസ്.മുരളി എന്നിവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ നികത്തിയ ജലസ്രോതസുകൾ പൂർവ്വസ്ഥിതിയിലാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കെ എസ് കെ ടി യു മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കല്ലൂർക്കാട് പഞ്ചായത്തിലെ ചെമ്പൻമലയിലുള്ള മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് നിർദ്ധന കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കെ പി പരീത് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി. എൻ മോഹനൻ റിപ്പോർട്ടും ട്രഷറർ കെ കെ വാസു കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ എൻ വിജയൻ , ടി. ഐ ശശി എന്നിവർ സംസാരിച്ചു.കൺവീനർ വി എസ് മുരളി സ്വാഗതവും സി സി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി :ടി. എൻ മോഹനൻ (പ്രസിഡന്റ്) കെ പി പരീത്, ഷീല രാജൻ (വൈസ് പ്രസിഡന്റുമാർ) കെ പി രാമചന്ദ്രൻ (സെക്രട്ടറി) കെ എസ് റഷീദ്, ടി. കെ രാമൻ (ജോയിന്റ് സെക്രട്ടറിമാർ) കെ കെ വാസു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.