നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തുറവുങ്കര, ചെങ്ങൽ, തറനിലം, പിരാരൂർ പ്രദേശങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.
പ്രദേശത്തെ വിഷയങ്ങൾ മുഖ്യമന്ത്രിയുടെയും, സിയാൽ ഡയറക്ടറായ മന്ത്രി സുനിൽ കുമാറിനേറെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു. മാർച്ച് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി നവകുമാരൻ, സിപിഎം ഏരിയാ സെക്രട്ടറിമാരായ സി കെ സലിം കുമാർ, കെ കെ ഷിബു, എൽഡിഎഫ് നേതാക്കളായ ആൻന്റു തളിയൻ,വിഎസ് വർഗീസ്, ടി ശശി,വർഗ്ഗീസ് കോയിക്കര എന്നിവർ സംസാരിച്ചു.