കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരായ സുധീർ നമ്പൂതിരിയ്ക്കും പരമേശ്വരൻ നമ്പൂതിരിയ്ക്കും എറണാകുളം ശിവക്ഷേത്രത്തിൽ വരവേൽപ്പ് നൽകി. ചൈതന്യത്തെ ആശ്രയിക്കുന്നവർക്ക് ലക്ഷ്യപ്രാപ്തിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് എറണാകുളം ശിവക്ഷേത്രത്തിലെ 2020ലെ ഉത്സവ വിളംബരം നടത്തവെ ഇരുവരും പറഞ്ഞു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, ഗ്രാമജന സമൂഹം പ്രസിഡന്റ് ജയശങ്കർ, ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ, നികേതന ലോഗിസ്റ്റിക് മാനേജിംഗ് ഡയറക്ടർ ഗിരിധർ, ക്ഷേത്ര ക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.എസ് പ്രദീപ്, സെക്രട്ടറി എ. ബാലഗോപാൽ, ട്രഷറർ രഞ്ജിത്ത്. ആർ. വാര്യർ എന്നിവർ സംസാരിച്ചു.