കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഒഫ് തിയേറ്റർ അവതരിപ്പിക്കുന്ന മലയാളം നാടകം ബൊളിവിയൻ സ്റ്റാർസ് വ്യാഴാഴ്ച (ആഗസ്റ്റ് 29)​ വൈകിട്ട് 6.30ന് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. പി.വി ഷാജികുമാറിന്റെ മറഡോണ എന്ന കഥയുടെ സ്വതന്ത്രരംഗാവിഷ്കാരമാണ് നാടകം. അരുൺലാൽ ആണ് സംവിധായകൻ. പതിനഞ്ചോളം കഥാപാത്രങ്ങൾ വേദിയിലെത്തുന്ന നാടകത്തിന്റെ സംഗീതം സോനുവും പ്രകാശ വിന്യാസം സജാസ് റഹ്മാനും ആണ് നിർവഹിച്ചിരിക്കുന്നത്.