കൊച്ചി: മുസ്ളിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക)​ 30ാം വാർഷിക സമ്മേളനം നാളെ (ചൊവ്വ)​ തിരുവനന്തപുരം സ്റ്റാച്യു-ഉപ്പളം റോഡിലെ ട്രിവാൻഡ്രം കൾച്ചറൽ സെന്ററിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറര വരെ നാല് സെഷനുകളിലായാണ് സമ്മേളനം. ആദ്യ സെഷൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കായിക്കര ബാബു അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി ഡോ. നീലലോഹിത ദാസ് അദ്ധ്യക്ഷത വഹിക്കുന്ന സാമൂഹ്യനീതി സമ്മേളനം മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് തുടങ്ങുന്ന ന്യൂനപക്ഷ ശാക്തീകരണ സെമിനാർ മന്ത്രി ഡോ. കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും എൻ.കെ പ്രേമചന്ദ്രനും മുഖ്യാതിഥികളാകും. ഡോ.പി. നസീർ വിഷയമവതരിപ്പിക്കും. മുൻമന്ത്രി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് സമാപന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിർവഹിക്കും. എം.പി ഡോ. ശശി തരൂർ മുഖ്യാതിഥിയാകും.