കൊച്ചി: പ്രൊഫ. മീരാക്കുട്ടി ഫൗണ്ടേേഷൻ ഏർപ്പെടുത്തിയ പ്രഥമ അദ്ധ്യാപക അവാർഡ് ചുങ്കത്തറ മാർത്തോമ കോളേജ് അദ്ധ്യാപിക ഡോ. മിനി പ്രസാദിന് ലഭിച്ചു. 25,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം തലവൻ ഡോ. എൽ. തോമസ്‌കുട്ടി അദ്ധ്യക്ഷനും അലിഗഡ് സർവകലാശാല മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് ചെയർപേഴ്സൺ ഡോ. നൂജ്, ഗ്രന്ഥപുര സാംസ്‌കാരികവേദി കൺവീനർ എൻ.എം. നൂലേലി എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാളം കോളേജ് അദ്ധ്യാപകരെയാണ് പരിഗണിച്ചത്. മിനി പ്രസാദ് ഗ്രന്ഥകാരി കൂടിയാണ്. പുരസ്കാരം നൽകുന്ന തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.