ഗുരുദർശനം നന്മയിലേക്കുള്ള വഴി: ഡോ. എം.എൻ. സോമൻ
ആലുവ: ഗുരുദർശനം സമൂഹത്തിന് നന്മയിലേക്കുള്ള വഴിയാണെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. യുവാക്കൾ ഗുരുസന്ദേശം ഏറ്റെടുത്താൽ സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന തിന്മ അകലുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ആലുവ അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 165 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ സംഘടിപ്പിച്ച ഇരുചക്ര വിളംബരറാലി തോട്ടക്കാട്ടുകര ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, കെ.സി. സ്മിജൻ, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് തെക്കൻ മേഖല റാലി ക്യാപ്റ്റൻ അനിത്ത് മുപ്പത്തടം, വടക്കൻ മേഖല ഖ റാലി ക്യാപ്റ്റൻ ജഗൽകുമാർ അടുവാശേരി എന്നിവർക്ക് യോഗം പ്രസിഡന്റ് പീതപതാക കൈമാറി. തുടർന്ന് രണ്ട് മേഖലകളായി തിരിഞ്ഞ് യൂണിയൻ പരിധിയിയിലെ 61 ശാഖകളിലും പര്യടനം നടത്തി. തെക്കൻ മേഖലാറാലി വൈകിട്ട് ആലുവ ടൗൺ ശാഖയിലും വടക്കൻ മേഖലാ റാലി വൈകിട്ട് ചെങ്ങമനാട് ശാഖയിലും സമാപിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ സുനീഷ് പട്ടേരിപ്പുറം, സി.ജി. രാജേഷ്, ശരത് സത്യൻ, അഖിൽ ഇടച്ചിറ, രതീഷ് പൊയ്ക്കാട്ടുശേരി, വിഷ്ണു പഴങ്ങനാട്, രജ്ഞിത്ത് അടുവാശേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.