മൂവാറ്റുപുഴ: ,സെയ്തു കുഞ്ഞ് തെരുവിൽ ഷൂ പോളീഷ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് കണ്ടെത്തിയത് 10008 രൂപ . തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മൂവാറ്റുപുഴ ജനമൈത്രി പൊലീസ് എസ് ഐ ടി.എം സൂഫിക്ക് കൈമാറി . . വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വത്തിനും എഫ് എ സി ടി യിൽ നിന്നും വിരമിച്ചബധിരനും മൂകനുമായ സെയ്തു കുഞ്ഞ് ഇങ്ങിനെ പണം കണ്ടെത്തിയിരുന്നു. അന്ന്പോളീഷ് ചെയ്ത് ലഭിച്ച തുക ഗുജറാത്തിലേക്ക് നൽകിയിരുന്നു.രണ്ട് പതിറ്റാണ്ടു മുമ്പ് കൊല്ലം ,എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളും ബസുകളും ശുചീകരിച്ച് സംസ്ഥാന തലത്തിൽ സെയ്തു കുഞ്ഞും കുടുംബവും ശ്രദ്ധ നേടിയിരുന്നു. .