അങ്കമാലി:ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് ഗൃഹോപകരണങ്ങൾ അയക്കുന്ന ചടങ്ങ് ഉദ്ഘാടനം അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന വനിതാകമ്മിഷൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈൻ നിർവ്വഹിച്ചു.വത്സല ഹരിദാസ്,രംഗമണി വേലായുധൻ,എം.എ.ഗ്രേസി,വിനീത ദിലീപ്,ലതാ ശിവൻ,സിനിമോൾ മാർട്ടിൻ,പുഷ്പ രവി,രാജി ബിനീഷ്,അജിതാ ഹരി എന്നിവർ പങ്കെടുത്തു.