മൂവാറ്റുപുഴ: മൂവാറ്റുപുഴവിദ്യാഭ്യാസ ജില്ലയിൽ നിന്നും മലബാറിലെ ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് സാധനങ്ങളുമായി പുറപ്പെട്ട വാഹനം എൽദോ എബ്രഹാം എം.എൽ.എ ഫ്‌ളാഗ്ഒഫ് ചെയ്തു. ഡിഇഒ ഇ.പത്മകുമാരി, എഇഒമാരായ ആർ.വിജയ, ജോർജ്, എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി വി.എൻ.ഗോപകുമാർ എന്നിവർ പങ്കെടുത്തു. ദുരന്തമുണ്ടായ മേപ്പാടിയിൽ വിഭവങ്ങൾ വിതരണം ചെയ്തു. ഗോപകുമാർ.വി.എൻ, സിസ്റ്റർമാരായ ഷൈനി ജോസഫ്, ഷൈബി മാത്യൂ, ജീവനക്കാരായ ഷക്കിർ സി.കെ, ഷാജി ചാക്കോ, അസീസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് പുറപ്പെട്ടത്.