start
സ്റ്റാർട്ട്പ്പ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പഠിക്കാനെത്തിയ 12 സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ്‌ വികസന ഉദ്യോഗസ്ഥസംഘം കൊച്ചിയിലെ ഇൻക്യു ഇന്നവേഷൻ സന്ദർശിക്കുന്നു.

കൊച്ചി : സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പഠിക്കാനെത്തിയ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ്‌ വികസന ഉദ്യോഗസ്ഥസംഘം വിവിധ സ്റ്റാർട്ടപ്പുകൾ സന്ദർശിച്ചു.

അൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസാം, നാഗാലാൻഡ്, പോണ്ടിച്ചേരി, ഝാർഖണ്ട്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ഒഡീഷ, ബീഹാർ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് എത്തിയത്. സ്റ്റാർട്ടപ്പ് വില്ലേജ്, മേക്കർ വില്ലേജ് തുടങ്ങിയ കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലകളും ഇൻക്യു ഇന്നവേഷൻ കേന്ദ്രവും സംഘം സന്ദർശിച്ചു. ഇൻക്യു ഇന്നവേഷൻ ഡയറക്ടർ ദിലീപ് ഇബ്രാഹിം, പ്രോഗ്രാം ഡയറക്ടർ ദേബശിഷ് ചക്രവർത്തി എന്നിവർ അവതരണം നടത്തി.