ആലുവ: ഗുരുദേവ ജയന്തിയാഘോഷം വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ പോഷക സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 28ന് വൈകിട്ട് അഞ്ചിന് വിശേഷാൽ പൊതുയോഗം ചേരും. ശാഖ അഡ്മിസ്‌ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഡയറക്ടർബോർഡ് അംഗം വി.ഡി. രാജൻ എന്നിവർ പങ്കെടുക്കും.