ആലുവ: അശോകപുരം സെൻറ് ഫ്രാൻസിസ് ഡി അസീസി സീനിയർ സെക്കൻഡറി സ്‌കൂളിൻെറ ആർട്‌സ് ഫെസ്റ്റ് 'തരംഗ്2019' പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ നിഷ വർമ്മ, മിമിക്രി താരങ്ങളായ ഷിനു നെടുമ്പാശേരി, ഷിനോദ് മലയാറ്റൂർ (സിനിമാല ഫെയിം) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ ബ്രദർ വിൽസൺ കല്ലുങ്കൽ, അഡ്മിനിസ്‌ട്രേറ്റർ .ബ്രദർ ജോർജ് തോമസ്, പി.ടി.എ പ്രസിഡൻറ് സിബി ജോർജ് എന്നിവർ സംസാരിച്ചു.