ആലുവ: പാലിയേറ്റീവ് രംഗത്ത് മികവ് തെളിയിച്ച തണലിന് കീഴിൽ സ്റ്റുഡന്റ്‌സ് ഹോം കെയർ പദ്ധതിക്ക് തുടക്കമായി. പുതു തലമുറയെ സാന്ത്വന പരിചരണ രംഗത്തേക്ക് ആകർഷിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്.
കളമശ്ശേരി എസ്.സി.എം.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തണൽ തായിക്കാട്ടുകര യൂണിറ്റിലെ വളണ്ടിയർമാരോടൊപ്പം എസ്.സി.എം.എസ് വിദ്യാർത്ഥികളും പങ്കെടുത്ത ആദ്യ ഹോം കെയർ തണൽ ജനറൽ സെക്രട്ടറി കെ.കെ. ബഷീർ ഫ്ളാഗ് ഓഫ് ചെയ്തു. പി. ഷംസുദ്ദീൻ, പി.ബി. അലിക്കുഞ്ഞ്, എസ്.സി.എം.എസിലെ എൻ.എസ്.എസ്. യൂണിറ്റ് കോഓർഡിനേറ്റർ അനൂപ്, നഴ്‌സ് ബദ്‌രിയ്യ, വളണ്ടിയർ ഷാഹിന ഹുസൈൻ എന്നിവർ സംബന്ധിച്ചു.