anurag
സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠിയ്ക്ക് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള പ്രസിഡന്റ് ജോസ് തോമസ് നിവേദനം നൽകുന്നു. ഡോ. ഇന്ദിര രാജൻ, ഇ. രാമൻകുട്ടി, സുചിത്ര ഷൈജിന്ത് തുടങ്ങിയവർ സമീപം

കൊച്ചി : സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠിയ്ക്ക് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള നിവേദനം നൽകി. സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാത്തതു മൂലം സ്‌കൂളുകളുടെ അംഗീകാരം വൈകുന്നത് ഒഴിവാക്കാൻ നടപടി കൈക്കൊള്ളുക, സമ്പൂർണ അദ്ധ്യാപക പരിശീലനത്തിന് അവസരം ഉറപ്പുവരുത്തുക, കലാമത്സരങ്ങൾ സി.ബി.എസ്.ഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരുക, വെക്കേഷൻ ക്ലാസുകൾക്ക് അനുമതി നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

കൗൺസിൽ പ്രസിഡന്റ് ജോസ് തോമസ് നിവേദനം കൈമാറി. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.