കൊച്ചി : ന്യൂസിലാൻഡ് സർക്കാരിന്റെ വിദ്യാഭ്യാസ ഏജൻസിയായ എജുക്കേഷൻ ന്യൂസിലാൻഡിന്റെ നേതൃത്വത്തിൽ രാജഗിരി ബിസിനസ് സ്‌കൂളിൽ അക്കാഡമിക് ഉച്ചകോടി സംഘടിപ്പിച്ചു. ന്യൂസിലാൻഡ് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഒഫ് വെല്ലിംഗ്ടൺ അസോസിയേറ്റ് ഡീൻ ഡോ. അരുൺ ഏലിയാസ്, ഹൈക്കമ്മിഷണർ കെംപ് കേഴ്‌സ് ഉദ്ഘാടനം ചെയ്തു. ശ്വേത ശാലിനി, ആഷിഷ് ഹേം രജനി എന്നിവർ പ്രസംഗിച്ചു.