bwfs
പ്രളയബാധിതർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബി.എഫ്.ഡബ്ളിയു.എസ് കമ്പനിയുടെ സഹായം വിജിലൻസ് ഓഫീസർ ടി.എസ്. ഗഗറിൻ വിതരണം ചെയ്യുന്നു.

നെടുമ്പാശേരി: പ്രളയം തകർത്ത നിലമ്പൂരിന് കൈത്താങ്ങായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബി.എഫ്.ഡബ്ളിയു.എസ് ഗ്രൗണ്ട് ഹാൻഡലിംഗ് കമ്പനി. 150 കുടുംബത്തിനാവശ്യമായ ഗൃഹോപകരണങ്ങളുൾപ്പെടെ മുപ്പതോളം സാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്തത്. കമ്പനി എച്ച്.ആർ മനേജർ അനീബ് നെടിയറ നെടുമ്പാശേരിയിൽ വാഹനത്തിന് ഫ്ളാഗ് ഓഫ് ചെയ്തു. കമ്പനി വിജിലൻസ് ഓഫീസർ ടി.എസ്. ഗഗറിന്റെ നേതൃത്വത്തിൽനിലമ്പൂരിൽ വീടുകളിലെത്തി വിതരണം ചെയ്തു.