കൊച്ചി: വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മിഷൻ നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ പത്താം പീയൂസ് പ്രോവിൻസിന്റെ സഹകരണത്തോടെ 'ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ : കർമല കേരളവും വരാപ്പുഴ അതിരൂപതയും' എന്ന ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന് എറണാകുളം സെമിത്തേരിമുക്ക് കാർമൽ ഹാളിൽ രാവിലെ 10 ന് ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.