chess
ആലുവ യംഗ് സ്റ്റാർ ക്ളബ് ജില്ലാ ചെസ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചെസ് മത്സരം ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, കോമൺ വെൽത്ത് മത്സരത്തിൽ സ്വർണം നേടിയ അനുപം ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യംഗ് സ്റ്റാർ ക്ളബ് ജില്ലാ ചെസ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചെസ് മത്സരം ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, കോമൺ വെൽത്ത് മത്സരത്തിൽ സ്വർണം നേടിയ അനുപം ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇ.സി.എ പ്രസിഡന്റ് ശുഭ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ഖാദർ മാലിപ്പുറം, അരുൺ ബോസ്, വിബിൻ ജയകുമാർ, ഹസീർ ആലുവ, പി.ആർ. രതീഷ് എന്നിവർ സംസാരിച്ചു.