parvathy
പാർവതി കലാക്ഷേത്ര

കൊച്ചി : പ്രമുഖ ഭരതനാട്യം നർത്തകിയും കലാകാരിയുമായ പാർവതി കലാക്ഷേത്ര (40) നിര്യാതയായി. തേവരയിലെ 'പ്രധാന' സ്‌കൂൾ ഒഫ് പെർഫോർമിംഗ് ആർട്ട്‌സ് സ്ഥാപകയും ഡയറക്ടറുമായിരുന്നു. സംസ്കാരം 29(വ്യാഴം)​ ന് ഉച്ചയ്ക്ക് 3 ന് മാവേലിക്കര പുന്നമൂട്ടിലെ കോമലേഴത്ത് തറവാട്ടിൽ നടത്തും. രാവിലെ 8 മുതൽ 9 വരെ നെട്ടൂരിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മാവേലിക്കരയിലെ തറവാട്ടിലേക്ക് കൊണ്ടുപോകും.

പരമ്പരാഗത കലാക്ഷേത്ര ശൈലി പിന്തുടർന്നിരുന്ന പാർവതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എണ്ണക്കാട് നാരായണൻകുട്ടിയുടെയും റിഗാറ്റ ഗിരിജയുടെയും ശിഷ്യയാണ്. കോമലേഴത്ത് കുടുംബാംഗമായ നെട്ടൂർ വിഹായസിൽ ഷിബു ഹർഷാണ് ഭർത്താവ്. മകൻ:കൃതാർത്ഥ് (തേവര എസ്.എച്ച് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി)​