പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ താണിപ്പാടം കണിയാട്ടി ഓമനയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. പി.എം. ഷംസുദ്ദീൻ, ബഷീർ, മരിയദാസ്. ടി.എ. നവാസ്, കെ.കെ. സെയ്തു, ബാബു കൈതവളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു. എം. ഫാർ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് വീട് നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹകരണം നൽകുന്നത്.